+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കും

ദു​ബാ​യ്: തി​യ​റ്റ​റു​ക​ള്‍​ക്ക് പി​ന്നാ​ലെ യു​എ​ഇ​യി​ലെ ഫു​ട്ബാ​ള്‍ സ്റ്റേ​ഡി​യ​ങ്ങ​ളി​ലും 100 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നം. യു​എ​ഇ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം
യു​എ​ഇ​യി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ 100 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കും
ദു​ബാ​യ്: തി​യ​റ്റ​റു​ക​ള്‍​ക്ക് പി​ന്നാ​ലെ യു​എ​ഇ​യി​ലെ ഫു​ട്ബാ​ള്‍ സ്റ്റേ​ഡി​യ​ങ്ങ​ളി​ലും 100 ശ​ത​മാ​നം കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നം. യു​എ​ഇ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ണ​ശേ​ഷി​യി​ല്‍ ന​ട​ത്താ​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു കാ​ണി​ക​ളെ ഇ​രു​ത്തി​യി​രു​ന്ന​ത്.​അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​എ​ഇ പ്രോ ​ലീ​ഗി​ലേ​ക്ക് 12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വാ​ക്‌​സി​നെ​ടു​ത്ത​തി​ന്‍റെ തെ​ളി​വും അ​ല്‍​ഹു​സ്ന്‍ ആ​പ്പി​ലെ ഗ്രീ​ന്‍ സി​ഗ്ന​ലും നി​ര്‍​ബ​ന്ധ​മാ​ണ്. 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് ഫ​ല​വും ഹാ​ജ​രാ​ക്ക​ണം.
More in Latest News :