ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയും ആയി തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽക്കർ ഐച്ചി നിയമിതനായി. ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ ഒന്നിന് മുൻപായി ഐച്ചി ചുമതല ഏറ്റെടുക്കും.
എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ അദ്ദേഹത്തെ ടാറ്റാ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു
ടാറ്റാ ഗ്രൂപ്പിൽ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതിൽ സന്തുഷ്ടനാണെന്നും ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു.