+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ടു, പി​ന്നെ...- വീ​ഡി​യോ

ക്വാ​ലാ​ലം​പു​ർ: വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലെ ത​വാ​വി​ലേ​ക്കു​ള്ള എ​യ​ർ​ഏ​ഷ്യ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു. വി​മാ​ന​ത്തി​ന്‍റ
എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ടു, പി​ന്നെ...- വീ​ഡി​യോ
ക്വാ​ലാ​ലം​പു​ർ: വി​മാ​ന​ത്തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലെ ത​വാ​വി​ലേ​ക്കു​ള്ള എ​യ​ർ​ഏ​ഷ്യ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ട്ടു. വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ബാ​ഗേ​ജ് ഏ​രി​യ​യ്ക്ക് സ​മീ​പ​മാ​ണ് പാമ്പി​നെ ക​ണ്ട​ത്.

വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഹ​ന മൊ​ഹ്സി​ൻ ഖാ​ൻ ആ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്ത​ത്. പാ​മ്പ് എ​ങ്ങ​നെ​യാ​ണ് വി​മാ​ന​ത്തി​ന​ക​ത്ത് ക​യ​റി​യ​ത് എ​ന്ന​തി​നെ കു​റി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

ഏ​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ വി​മാ​ന​ത്തി​ലേ​ക്ക് പു​റ​ത്ത് നി​ന്ന് ഇ​ഴ​ഞ്ഞു ക​യ​റി​യ​താ​കാ​മെ​ന്നോ ആ​ണ് നി​ല​വി​ലെ നി​ഗ​മ​നം. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം ഉ​ട​ൻ കുഛിം​ഗി​ലേ​ക്ക് വി​ട്ടു​വെ​ന്നും അ​വി​ടെ വ​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യെ​ന്നും എ​യ​ർ​ഏ​ഷ്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :