+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച; കു​തി​ര​വ​ട്ട​ത്ത് യു​വ​തി ചാ​ടി​പ്പോ​യ​ത് കൊ​ല ന​ട​ന്ന സെ​ല്ലി​ൽ നി​ന്നും

കോഴിക്കോട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച. ഇ​ന്ന് രാ​വി​ലെ ഇ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ സ്ത്രീ ​ക​ഴി​ഞ്ഞി​രു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല ന​ട​ന്ന സെ
ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച; കു​തി​ര​വ​ട്ട​ത്ത് യു​വ​തി ചാ​ടി​പ്പോ​യ​ത് കൊ​ല ന​ട​ന്ന സെ​ല്ലി​ൽ നി​ന്നും
കോഴിക്കോട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച. ഇ​ന്ന് രാ​വി​ലെ ഇ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ സ്ത്രീ ​ക​ഴി​ഞ്ഞി​രു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല ന​ട​ന്ന സെല്ലിൽ നിന്നുമാണ്. സെല്ലിന്‍റെ ചു​മ​ര് തു​റ​ന്നാ​ണ് ഇ​വ​ർ പു​റ​ത്ത് ക​ട​ന്ന​ത്.

ഈ ​സ്ത്രീ​യെ കൂ​ടാ​തെ മ​റ്റൊ​രു പു​രു​ഷ​നും ഇ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ടി​ട്ടു​ണ്ട്. കു​ളി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​മ്മീ​ഷ​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.
More in Latest News :