+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്യാണ വീട്ടിലെ ബോംബേറ്: തർക്കം തുടങ്ങിയത് സ്പീക്കർ വച്ചതിൽ

കണ്ണൂർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ക​ല്യാ​ണ​വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സംഭവത്തിന്‍റെ ആരംഭം സ്പീക്കർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം. ക​ല്യാ​ണ​വീ​ട്ടി​ൽ
കല്യാണ വീട്ടിലെ ബോംബേറ്: തർക്കം തുടങ്ങിയത് സ്പീക്കർ വച്ചതിൽ
കണ്ണൂർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ക​ല്യാ​ണ​വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സംഭവത്തിന്‍റെ ആരംഭം സ്പീക്കർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം. ക​ല്യാ​ണ​വീ​ട്ടി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12ഓ​ടെ ചെ​റു​പ്പ​ക്കാ​ർ പാ​ട്ട് പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ഒ​ടു​വി​ൽ ബോം​ബേ​റി​ൽ ക​ലാ​ശി​ച്ച​ത്.

തോ​ട്ട​ട ടീം ​സ്പീ​ക്ക​റി​ൽ പാ​ട്ടു വ​ച്ചു ഡാ​ൻ​സ് ക​ളി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ഏ​ച്ചൂ​ർ ടീം ​വ​ലി​യൊ​രു സ്പീ​ക്ക​റു​മാ​യി എ​ത്തു​ക​യും പാ​ട്ട് വ​ച്ചു ഡാ​ൻ​സ് ക​ളി​ക്കു​വാ​നും തു​ട​ങ്ങി​യ​ത്. ഇ​തു തോ​ട്ട​ട ടീം ​ത​ട​ഞ്ഞു.

ത​ങ്ങ​ളു​ടെ സ്പീ​ക്ക​റിൽ​നി​ന്നു വ​രു​ന്ന ഗാ​ന​ത്തി​ൽ ഡാ​ൻ​സ് ക​ളി​ച്ചാ​ൽ മ​തി​യെ​ന്നും നി​ങ്ങ​ളു​ടെ സ്പീ​ക്ക​ർ ഓ​ഫാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തു ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഏ​ച്ചൂ​ർ ടീം ​ബാ​ൻ​ഡു​മേ​ള​വും പ​ട​ക്കം പൊ​ട്ടി​ച്ചും തോ​ട്ട​ട​യി​ലെ ക​ല്യാ​ണ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തോ​ട്ട​ട​യി​ലെ നാ​ല്പ​തോ​ളം വ​രു​ന്ന സം​ഘം ഇ​വ​രെ ത​ട​യു​ക​യും തു​ട​ർ​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യും ബോം​ബേ​റി​ൽ ‌ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചാ​ലാ​ട് വ​ധൂ​ഗൃ​ഹ​ത്തി​ൽ​ വ​ച്ചാ​യി​രു​ന്നു തോ​ട്ട​ട​യി​ലെ ഷ​മി​ൽ രാ​ജി​ന്‍റെ വി​വാ​ഹം.

വി​വാ​ഹ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞു വ​ര​നും വ​ധു​വും അ​ട​ക്ക​മു​ള്ള വി​വാ​ഹ​പാ​ർ​ട്ടി വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ആ​ഘോ​ഷ​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ധൂ​വ​ര​ൻ​മാ​ർ വീ​ടി​നു​ള്ളി​ൽ ക​യ​റി​ക്ക​ഴി​ഞ്ഞാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പൊ​ട്ടാ​ത്ത മ​റ്റൊ​രു ബോം​ബ് കൂ​ടി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :