+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ടു​പേ​രെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ട് അന്തേവാസികളെ കാ​ണാ​താ​യി. ഒ​രു സ്ത്രീ​യെ​യും പു​രു​ഷ​നെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​
കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ടു​പേ​രെ കാ​ണാ​താ​യി
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ര​ണ്ട് അന്തേവാസികളെ കാ​ണാ​താ​യി. ഒ​രു സ്ത്രീ​യെ​യും പു​രു​ഷ​നെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഏ​റെ വൈ​കി​യാ​ണ് വി​വ​രം അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്.

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​ർ എ​ങ്ങ​നെ​യാ​ണ് പു​റ​ത്ത് ക​ട​ന്ന​തെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സുരക്ഷാ ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ​ക്കു​റി​ച്ച് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​മ്മീ​ഷ​ൻ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു.
More in Latest News :