+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുരങ്കം തകർന്നു രണ്ടു പേർ മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നു രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ളീമനാബാദിൽ ബർഗി കനാൽ പദ്ധതിയുടെ ഭാഗമായിട്ടുള്ള തുരങ്കമാണ് തകർന്നത്. രക്ഷ
തുരങ്കം തകർന്നു രണ്ടു പേർ മരിച്ചു, ഏഴു പേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നു രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ളീമനാബാദിൽ ബർഗി കനാൽ പദ്ധതിയുടെ ഭാഗമായിട്ടുള്ള തുരങ്കമാണ് തകർന്നത്. രക്ഷാപ്രവർത്തകർ രണ്ടു തൊഴിലാളികളുടെ മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ ദിവസം മറ്റ് ഏഴ് തൊഴിലാളികളെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിഇആർഎഫ്) രക്ഷപ്പെടുത്തിയിരുന്നു.

മധ്യപ്രദേശിലെ സിങ്ഗ്രൗളി ജില്ലയിൽനിന്നുള്ള ഗോറലാൽ കോൾ (30), നാഗ്പൂർ സ്വദേശി സൂപ്പർവൈസർ രവി മസൽക്കർ (26) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ഏഴ് തൊഴിലാളികളെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു പുറത്തെടുത്ത ശേഷം കത്നി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കട്‌നി ജില്ലാ കളക്ടറുമായും പോലീസ് സൂപ്രണ്ടുമായും നേരത്തെ സംസാരിച്ചിരുന്നു
More in Latest News :