അയോധ്യ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി അയോധ്യ മണ്ഡലത്തിൽ യോഗി ആദിത്യനാഥ് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും മത്സരിക്കാന്‍ യോഗി സന്നദ്ധത അറിയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. യോഗി മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനം ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാകും ഉണ്ടാകുക.
മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഗോരഖ്പുരില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു യോഗി. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് അദ്ദേഹം നിയമനിര്‍മാണ സഭയില്‍ തുടരുന്നത്. എന്നാല്‍ ഇപ്രാവശ്യം യോഗി അയോധ്യയില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന പൊതുവികാരം.