+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാക്സിൻ ഇളവ് രേഖയിൽ പൊല്ലാപ്പ്; ജോ​ക്കോ​വി​ച്ചി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു

മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം ന​ന്പ​ർ പു​രു​ഷ ടെ​ന്നീ​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ മെ​ൽ​ബ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു. കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക ഇ​ള​വ് ഉ​ണ്
വാക്സിൻ ഇളവ് രേഖയിൽ പൊല്ലാപ്പ്; ജോ​ക്കോ​വി​ച്ചി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു
മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം ന​ന്പ​ർ പു​രു​ഷ ടെ​ന്നീ​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ മെ​ൽ​ബ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു. കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക ഇ​ള​വ് ഉ​ണ്ടെന്നു ​വ്യ​ക്ത​മാ​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കൃ​ത്യ​ത​യി​ല്ലാ​ത്ത​തി​നാ​ണ് സെ​ർ​ബി​യ​ൻ താ​ര​ത്തെ ത​ട​ഞ്ഞ​ത്.

വീ​സ​യ്ക്കൊ​പ്പം താ​രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന രേ​ഖ​യി​ൽ കൃ​ത്യ​ത​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം 17ന് ​മെ​ൽ​ബ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് താ​ര​മെ​ത്തി​യ​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളിക്കാ​രും മ​റ്റ് സ്റ്റാ​ഫു​ക​ളും വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ക്കോ​വി​ച്ച് ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​ന് എ​തി​രാ​ണെ​ന്ന് താ​രം നേ​ര​ത്തേ പ​റ​ഞ്ഞി​ട്ടു​ണ്ട്.

വാ​ക്സി​ൻ എ​ടു​ക്കാ​തെ ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തു​ന്ന​വ​രെ അ​ടു​ത്ത വി​മാ​ന​ത്തി​ൽ ത​ന്നെ തി​രി​ച്ച് നാ​ട്ടി​ലേ​ക്കു പ​റ​ഞ്ഞു​വി​ടു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. ജോ​ക്കോ​വി​ച്ചി​ന് വാ​ക്സി​നേ​ഷ​നി​ൽ നി​ന്ന് ഇ​ള​വ് ഉ​ണ്ടെ ന്ന ​രേ​ഖ ഹാ​ജ​രാ​ക്കേ​ണ്ടതു​ണ്ടെന്ന് ​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന ജോ​ക്കോ​വി​ച്ചെ​ന്ന​ല്ല ആ​രു​ത​ന്നെ​യാ​യാ​ലും അ​വ​ർ​ക്ക് പ്ര​ത്യേ​ക നി​യ​മ​മെ​ന്നു​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :