ഫത്തോര്‍ഡ: ഐഎസ്എലിൽ എടികെ മോഹൻ ബഗാൻ-ഹൈദരാബാദ് എഫ്സി പോരാട്ടം സമനിലയിൽ. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ ലീഡെടുത്ത എടികെയെ പിന്നിൽനിന്ന് പൊരുതി ഹൈദരാബാദ് പിടിക്കുകയായിരുന്നു.
മൂന്ന് പോയിന്റ് ഉറപ്പിച്ച എടികയെ ഞെട്ടിച്ച് ഇഞ്ചുറി ടൈമിൽ ലക്ഷ്യംകണ്ട ഹൈദരാബാദ് സമനില പിടിച്ചെടുത്തു. ഡേവിഡ് വില്യംസിലൂടെ ആദ്യ മിനിറ്റിൽ തന്നെ എടികെ മുന്നിലെത്തി. 18 ാം മിനിറ്റിൽ ഹൈദരാബാദ് തിരിച്ചടിച്ചു. സൂപ്പർ താര് ഒഗ്ബച്ചെയായിരുന്നു ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയിൽ 64 ാം മിനിറ്റിൽ വീണ്ടും എടികെ മുന്നിലെത്തി. ആഷിഷ് റോയിയുടെ ഓൺഗോൾ ഹൈദരാബാദിന് വിനയായി. 2-1 ന് ജയം ഉറപ്പിച്ച എടികെ ഇഞ്ചുറി ടൈമിൽ ജാവിയർ സിവേറിയോയുടെ ഗോളിൽ ഹൈദരാബാദ് ഞെട്ടിച്ചു. സമനിലയിലൂടെ എടികെ ഉറപ്പിച്ച പോയിന്റ് ഹൈദരാബാദ് പങ്കിട്ടെടുത്തു.