കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. അരൂർ സ്വദേശിയായ മാർട്ടിൻ ഓടിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മാർട്ടിൻ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. വാഹനത്തിന്റെ ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടർന്നത്. ഷോട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വാഹനം ഇവിടെനിന്നും മാറ്റിയിട്ടുണ്ട്.