+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോണ്‍ഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​ക്ക് ബ​ദ​ൽ അ​ല്ല. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര
കോണ്‍ഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്ന് പിണറായി
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​ക്ക് ബ​ദ​ൽ അ​ല്ല. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട പാ​ർ​ട്ടി​യാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി മാ​റ​ണ​മെ​ന്ന് ജ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ബി​ജെ​പി മാ​റി ജ​ന​ദ്രോ​ഹ ന​യം തു​ട​രു​ന്ന മ​റ്റൊ​രു കൂ​ട്ട​ർ വ​ന്നാ​ൽ പോ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ജ​ന​പി​ന്തു​ണ​യേ​റി. തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​ത് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള​വ​രാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ല്‍ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ക​ഴി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം എം​പി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ബി​ജെ​പി- ആ​ര്‍​എ​സ്എ​സ് സം​ഘ​ട​ന​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക്കു മു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നാ​ലു​ണ്ടാ​കാ​ന്‍ പോ​കു​ന്ന ശൂ​ന്യ​ത​യേ​പ്പ​റ്റി ബോ​ധ്യ​മു​ള്ള ഇ​ട​തു​പ​ക്ഷ​ക്കാ​രാ​ണ് ത​ങ്ങ​ള്‍ എ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ന്പോ​ൾ എ​ല്ലാ​യി​ട​ത്തും ആ ​സ്ഥാ​ന​ത്തേ​ക്ക് ഇ​ട​തു​പ​ക്ഷ​ത്തി​നു വ​രാ​നാ​കി​ല്ലെ​ന്ന​താ​ണ് പാ​ർ​ട്ടി നി​ല​പാ​ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യൊ​ട്ടാ​കെ ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​മു​ണ്ട്.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ന്പോ​ൾ എ​ല്ലാ​യി​ട​ത്തും ബ​ദ​ലാ​യി ഇ​ട​തു​പ​ക്ഷം​ത​ന്നെ അ​വി​ടെ വ​ര​ണ​മെ​ന്നി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.
More in Latest News :