+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ന്ദി; ച​ന്നി​യെ പ​രി​ഹ​സി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ഠിം​ഡാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​ന
ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ന്ദി; ച​ന്നി​യെ പ​രി​ഹ​സി​ച്ച് മോ​ദി
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ഠിം​ഡാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ക്ക​ണ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹാ​സരൂ​പേ​ണ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ​ഞ്ചാ​ബി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ബ​ഠിം​ഡ​യി​ലെ മേ​ൽ​പ്പാ​ല​ത്തി​ൽ 20 മി​നി​റ്റോ​ളം കു​ടു​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം മേ​ൽ‌​പ്പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി വി​ശ​ദീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ന​ത്തെ പ​ഞ്ചാ​ബി​ലെ റാ​ലി​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഴ മൂ​ലം റ ​ദ്ദാ​ക്കു​ന്ന​താ​യാ​ണ് വി​ശ​ദീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ന​ട​ത്താ​നി​രു​ന്ന റാ​ലി​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :