+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉണ്ണി മുകുന്ദന്‍റെ വീട്ടിലെ റെയ്ഡ് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡി
ഉണ്ണി മുകുന്ദന്‍റെ വീട്ടിലെ റെയ്ഡ് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട്
പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ കറൻസി അടക്കം കോടികൾ വിലയുള്ള വസ്തുക്കൾ പിടികൂടിയതായാണ് വിവരം.

മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദൻ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. മലപ്പുറത്തും കൊച്ചിയിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ അൻസാരി നെക്സൽ എന്ന ഓഫീസിലാണ് റെയ്ഡ് നടന്നത്.
More in Latest News :