കൊച്ചി: ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവ് എഎസ്ഐയെ കുത്തിപരിക്കേല്‍പ്പിച്ചു. എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. കേസിൽ കളമശേരി എച്ച്എംടി കോളനിയിലെ ബിച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ ഒന്നരയ്ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. നൈറ്റ് പട്രോളിംഗിനിടെ കളമശേരിയില്‍നിന്ന് കവര്‍ന്ന ബൈക്ക് പിടികൂടുമ്പോഴാണ് പ്രതി ആക്രമിച്ചത്. കുത്തേറ്റ എഎസ്ഐയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
എഎസ്ഐയെ കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബിച്ചുവിനെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.