സിംദേഗ: ജാർഖണ്ഡിൽ മരം മുറിച്ചതിന് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സിംദേഗയിലെ കോലേബിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സഞ്ജു പ്രധാൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
മതപരമായ പ്രത്യേകതയുള്ള മരം വെട്ടിയെന്നും അതിന്റെ ചില്ലകൾ വിൽപന നടത്തിയെന്നും ആരോപിച്ചായിരുന്നു നൂറ്റമ്പതോളം വരുന്ന സംഘം യുവാവിനെ ആക്രമിച്ചത്. വടിയും ഇഷ്ടികയും കൊണ്ട് അടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു.
മുണ്ട സമുദായത്തിന് മതപരമായി പ്രധാന്യമുള്ള മരമാണ് 2021 ഒക്ടോബറിൽ യുവാവ് മുറിച്ചത്. ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷ സാധ്യത നിലനിന്നിരുന്നു. തുടർന്ന് കുറേ ആളുകൾ ചേർന്ന് യോഗം ചേരുകയും സഞ്ജു പ്രധാനെ അടിച്ചുകൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.