തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആളുകളെ കബളിപ്പിക്കാനുള്ള പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കെ. റെയിൽ വിരുദ്ധ സമരസമിതി ഒരുമിച്ച് കൊണ്ടുപോകും. പദ്ധതിക്കായി ആളുകളെ ഇറക്കിവിടാൻ വന്നാൽ പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
എം. ശിവശങ്കറിനെ സസ്പൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെയും സുരേന്ദ്രൻ വിമർശിച്ചു. ശിവശങ്കരന്റെ വരവിലൂടെ മുഖ്യമന്ത്രിയുടെ താൽപര്യം എന്താണെന്ന് വ്യക്തമായി. സർവീസ് നിയമവും രാഷ്ട്രീയ സദാചാരവും വ്യത്യസ്ഥമാണ്. അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.