+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിഴുതെറിയൽ കടുക്കും! ഇന്നു യു​ഡി​എ​ഫ് യോ​ഗം

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ​തി​രാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇന്നു ചേ​രും. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​
പിഴുതെറിയൽ കടുക്കും! ഇന്നു യു​ഡി​എ​ഫ് യോ​ഗം
തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ലി​നെ​തി​രാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ യു​ഡി​എ​ഫ് ഉ​ന്ന​താ​ധി​കാ​ര യോ​ഗം ഇന്നു ചേ​രും. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ രാ​വി​ലെ 11നാ​ണ് യോ​ഗം.

കെ ​റെ​യി​ലി​നെ​തി​രേ ക​ടു​ത്ത സ​മ​ര​ത്തി​ലേ​ക്കു പോ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന കെ​പി​സി​സി രാഷ്‌ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. കെ റെയിലിനായി ഇടുന്ന കല്ലുകൾ പിഴുതെറിയുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംഘർഷവും ലാത്തിച്ചാർജുമൊക്കെ പലേടത്തും അരങ്ങേറുമെന്നാണ് കരുതുന്നത്. എന്നാൽ, സമരത്തിൽ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്.

പ​ദ്ധ​തി ബാ​ധ​ക​മാ​കു​ന്ന മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി വ​ലി​യ സ​മ​ര​ങ്ങ​ളി​ലേ​ക്കു ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള തു​ട​ർ നീ​ക്ക​ങ്ങ​ൾ ഇ​ന്നു ചേ​രു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും.

ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ അ​ണി​നി​ര​ത്തി താ​ഴേ​ത്ത​ട്ടി​ൽനി​ന്നു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ, മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മു​ണ്ടാ​കും.

കെ ​റെ​യി​ൽ പ​ദ്ധ​തി​യെ കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മ​ര​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ​വും ആ​ലോ​ചി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ത​ള്ളി​ക്ക​ള​ഞ്ഞ് സ​ർ​ക്കാ​ർ വാ​ശി കാ​ണി​ച്ചാ​ൽ യു​ദ്ധ സ​ന്നാ​ഹ​ത്തോ​ടെ എ​തി​ർ​ക്കു​മെ​ന്ന് ഇ​ന്ന​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യു​ള്ള ക​ല്ലു​ക​ൾ പി​ഴു​തെ​റി​യും. പ​ദ്ധ​തി​യി​ലെ അ​ഞ്ച് ശ​ത​മാ​നം ക​മ്മീ​ഷ​നി​ൽ മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണു​ള്ള​തെ​ന്ന് ആ​രോ​പി​ച്ച സു​ധാ​ക​ര​ൻ, ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച മു​ഖ്യ​മ​ന്ത്രി ക്ഷ​ണി​ച്ചു വ​രു​ത്ത​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :