+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരു പറഞ്ഞു,ആഭ്യന്തരത്തിനു പ്രത്യേക മന്ത്രി വേണമെന്ന്: കോടിയേരി

തിരുവനന്തപുരം: ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉയർന്നെന്ന വാർത്തകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തരത്തിന് പ്രത്യേക മന്ത്രി വേണമെന്ന് സമ്മേളന
ആരു പറഞ്ഞു,ആഭ്യന്തരത്തിനു പ്രത്യേക മന്ത്രി വേണമെന്ന്: കോടിയേരി
തിരുവനന്തപുരം: ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉയർന്നെന്ന വാർത്തകൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തരത്തിന് പ്രത്യേക മന്ത്രി വേണമെന്ന് സമ്മേളനത്തിൽ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇടുക്കി സമ്മേളന വാർത്തകൾ മാധ്യമങ്ങൾ വക്രീകരിച്ചു നൽകിയെന്നും കോടിയേരി പറഞ്ഞു.

പോലീസിന്‍റെ ഭാ​ഗത്തുനിന്നുള്ള വീഴ്ചകൾ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ല. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് ആണ് കേരളത്തിലേത്. പോലീസിനെതിരായ ഹൈക്കോടതി പരാമർശങ്ങൾ പുതിയ കാര്യമൊന്നുമല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
More in Latest News :