ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് കാഷ്മീർ ഐജി അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്.
ബുധനാഴ്ച പുലർച്ചെ ചന്ദ്ഗാം മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയതായി ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.