+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​വീ​സ് മ​ണ്ണി​ൽ ച​രി​ത്ര​ വി​ജ​യം നേ​ടി ബം​ഗ്ലാ​ദേ​ശ്

മൗ​ണ്ട് മാ​ൻ​ഗ​നൂ​യി: കി​വീ​സ് മ​ണ്ണി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക്രി​ക്ക​റ്റി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി ബം​ഗ്ലാ​ദേ​ശ്. ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​ക്ക​ളാ​യ ന്യൂ​സി​ല​ൻ​ഡി​നെ​
കി​വീ​സ് മ​ണ്ണി​ൽ ച​രി​ത്ര​ വി​ജ​യം നേ​ടി ബം​ഗ്ലാ​ദേ​ശ്
മൗ​ണ്ട് മാ​ൻ​ഗ​നൂ​യി: കി​വീ​സ് മ​ണ്ണി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക്രി​ക്ക​റ്റി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി ബം​ഗ്ലാ​ദേ​ശ്. ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജേ​താ​ക്ക​ളാ​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ബം​ഗ്ലാ​ദേ​ശ് എ​ട്ട് വി​ക്ക​റ്റി​ന് ജ​യി​ച്ചു. സ്‌​കോ​ര്‍ ന്യൂ​സി​ല​ന്‍​ഡ് 328, 169, ബം​ഗ്ലാ​ദേ​ശ് 458, ര​ണ്ടി​ന് 42.

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ക​ളി​ച്ച 16 ടെ​സ്റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ ജ​യം കൂ​ടി​യാ​ണി​ത്. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ബം​ഗ്ലാ​ദേ​ശ് മു​ന്നി​ലെ​ത്തി. പോ​ര​ത്ത​ത്തി​ന് ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍​ഷി​പ്പി​ല്‍ 12 പോ​യി​ന്‍റും ബം​ഗ്ലാ​ദേ​ശ് സ്വ​ന്ത​മാ​ക്കി.

കി​വീ​സി​നെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 169ന് ​പു​റ​ത്താ​ക്കി​യ ബം​ഗ്ലാ​ദേ​ശി​ന് 42 റ​ണ്‍​സാ​ണ് ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. സ​ന്ദ​ര്‍​ശ​ര്‍ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. മു​ഷ്ഫി​ഖു​ര്‍ റ​ഹീ​മാ​ണ് (5) വി​ജ​യ​റ​ണ്‍ നേ​ടി​യ​ത്. മൊ​മി​നു​ള്‍ ഹ​ഖ് (13) പു​റ​ത്താ​വാ​തെ നി​ന്നു. ഷ​ദ്മാ​ന്‍ ഇ​സ്ലാം (3), ന​ജ്മു​ല്‍ ഹു​സൈ​ന്‍ ഷാ​ന്‍റോ (17) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ന​ഷ്ട​മാ​യ​ത്.

ഇ​ബാ​ഡ​റ്റ് ഹു​സൈ​ന്‍റെ ആ​റു വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്ത​ത്. അ​വ​സാ​ന ദി​നം അ​ഞ്ചി​ന് 147 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കി​വീ​സ് 169ൽ ​ഓ​ൾ​ഔ​ട്ടാ​യി. വി​ല്‍ യം​ഗ് (69), റോ​സ് ടെ​യ്‌​ല​ര്‍ (40) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്.
More in Latest News :