+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി മാ​ല പാ​ർ​വ​തി​യു​ടെ പി​താ​വ് സി.​വി.​ത്രി​വി​ക്ര​മ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യും ന​ടി മാ​ല പാ​ർ​വ​തി​യു​ടെ പി​താ​വു​മാ​യ സി.​വി. ത്രി​വി​ക്ര​മ​ൻ (92) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന
ന​ടി മാ​ല പാ​ർ​വ​തി​യു​ടെ പി​താ​വ് സി.​വി.​ത്രി​വി​ക്ര​മ​ൻ അ​ന്ത​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വ​യ​ലാ​ർ രാ​മ​വ​ർ​മ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യും ന​ടി മാ​ല പാ​ർ​വ​തി​യു​ടെ പി​താ​വു​മാ​യ സി.​വി. ത്രി​വി​ക്ര​മ​ൻ (92) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം.

മാ​ലാ പാ​ർ​വ​തി​യാ​ണ് അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ടി.​ല​ളി​ത​യാ​ണ് ഭാ​ര്യ. മ​റ്റൊ​രു മ​ക​ൾ: ല​ക്ഷ്മി എം.​കു​മാ​ര​ൻ.

മാ​ല പാ​ർ​വ​തി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

എ​ന്‍റെ അ​ച്ഛ​ൻ പോ​യി! ഇ​ന്ന് കാ​ല​ത്ത്! അ​വ​സാ​നം സം​സാ​രി​ച്ച​തും വ​യ​ലാ​റി​നെ കു​റി​ച്ചാ​ണ്. പെ​രു​മ്പ​ട​വ​ത്തി​നോ​ടും ദ​ത്ത​ൻ മാ​ഷി​നോ​ടും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​ണ് എ​ന്ന് പ​റ​ഞ​പ്പോ​ൾ സൂ​ക്ഷി​ച്ച് നോ​ക്കി. കാ​നാ​യി ശി​ല്പം ചെ​യ്തോ? ചേ​ർ​ത്ത​ല​യി​ലെ അം​ബാ​ലി​കാ ഹാ​ൾ അ​നാ​ഥ​മാ​വ​രു​ത് എ​ന്നും പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ഈ ​മ​നോ​ഹ​ര തീ​ര​ത്ത് ത​രു​മോ.. എ​ന്ന ഭാ​ഗം കു​റേ ആ​വ​ർ​ത്തി പ​റ​ഞ്ഞു. ഇ​തെ​ല്ലാം ഒ​രു 3.30 മ​ണി​യ്ക്കാ​യി​രു​ന്നു. ക​ഫം തു​പ്പാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. സ​തീ​ശ​ന്‍റെ ദേ​ഹ​ത്തേ​ക്ക് ചാ​രി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ നെ​ഞ്ച് ത​ട​വു​ന്ന​തി​നി​ട​യി​ൽ.. മ​യ​ങ്ങി.. ഉ​റ​ങ്ങി. കാ​ല​ത്ത് 5.50ന്.
More in Latest News :