+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ള്ളി ബാ​യ് ആ​പ് കേ​സ്: 18 വ​യ​സു​കാ​രി​യാ​യ പ്ര​തി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ അ​റ​സ്റ്റി​ൽ‌

ഡെ​റാ​ഡൂ​ൺ: ബു​ള്ളി ബാ​യ് എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മു​സ്‌‌​ലിം യു​വ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ 18 വ​യ​സു​കാ​രി​യാ​യ പ്ര​തി
ബു​ള്ളി ബാ​യ് ആ​പ് കേ​സ്: 18 വ​യ​സു​കാ​രി​യാ​യ പ്ര​തി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ അ​റ​സ്റ്റി​ൽ‌
ഡെ​റാ​ഡൂ​ൺ: ബു​ള്ളി ബാ​യ് എ​ന്ന ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മു​സ്‌‌​ലിം യു​വ​തി​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ 18 വ​യ​സു​കാ​രി​യാ​യ പ്ര​തി അ​റ​സ്റ്റി​ൽ‌. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്രാ​പു​രി​ല്‍ നി​ന്നാ​ണ് യു​വ​തി അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​യാ​ണ് യു​വ​തി.

കേ​സി​ൽ സി​വി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ വി​ശാ​ല്‍ കു​മാ​ര്‍ (21) ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പി​ടി​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള വ്യ​ക്തി​യാ​ണ്. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​രം ഒ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച​യാ​ണ് ബു​ള്ളി ബാ​യ് ആ​പ് നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗി​റ്റ് ഹ​ബി​ന്‍റെ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ച്ചാ​ണ് ബു​ള്ളി ബാ​യ് എ​ന്ന ആ​പ്പി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും മ​റ്റും എ​ടു​ത്താ​ണ് അ​പ​കീ​ർ​ത്തി​പ​ര​മാ​യി ആ​പ്പി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഗി​റ്റ് ഹ​ബ്ബി​ൽ സു​ള്ളി ഡീ​ൽ​സ് എ​ന്ന പേ​രി​ലും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
More in Latest News :