+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഷ​സ്: ഇം​ഗ്ല​ണ്ട് ടീ​മി​ൽ സ്റ്റു​വ​ർ​ട്ട് ബോ​ർ​ഡ്, ഓ​സീ​സി​നാ​യി ഖ്വാ​ജ വ​രു​ന്നു

സി​ഡ്നി: ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് സ്റ്റു​വ​ർ​ട്ട് ബോ​ർ​ഡ് ഇ​ടം​പി​ടി​ച്ചു. നാ​ലാം ടെ​സ്റ്റി​ൽ ഒ​ലി റോ​ബി​ൻ​സ​ണി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് 35 കാ​ര​നാ​യ ബോ​ർ​ഡി​നെ
ആ​ഷ​സ്: ഇം​ഗ്ല​ണ്ട് ടീ​മി​ൽ സ്റ്റു​വ​ർ​ട്ട് ബോ​ർ​ഡ്, ഓ​സീ​സി​നാ​യി ഖ്വാ​ജ വ​രു​ന്നു
സി​ഡ്നി: ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു​ള്ള ഇം​ഗ്ല​ണ്ട് ടീ​മി​ലേ​ക്ക് സ്റ്റു​വ​ർ​ട്ട് ബോ​ർ​ഡ് ഇ​ടം​പി​ടി​ച്ചു. നാ​ലാം ടെ​സ്റ്റി​ൽ ഒ​ലി റോ​ബി​ൻ​സ​ണി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് 35 കാ​ര​നാ​യ ബോ​ർ​ഡി​നെ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. തോ​ളി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് റോ​ബി​ൻ​സ​ണി​നെ ടീ​മി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്നാം ടെ​സ്റ്റി​ലെ ടീ​മി​ൽ ഈ ​ഒ​രു മാ​റ്റം മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ലും മാ​റ്റ​മു​ണ്ട്. ട്രാ​വി​സ് ഹെ​ഡി​നു പ​ക​രം മ​ധ്യ​നി​ര​ക്കാ​ര​നാ​യി ഉ​സ്മാ​ൻ ഖ്വാ​ജ ഇ​ടം പി​ടി​ച്ചു. 2019നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഖ്വാ​ജ ഓ​സീ​സ് ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. കോ​വി​ഡ്-19 രോ​ഗം പി​ടി​ച്ച​തോ​ടെ​യാ​ണ് ഹെ​ഡ് ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യ​ത്.


മെ​ൽ​ബ​ണ്‍ ടെ​സ്റ്റി​ൽ ഓ​സീ​സ് ജ​യ​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ച്ച പേ​സ​ർ സ്കോ​ട്ട് ബോ​ല​ണ്ടി​നെ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇം​ഗ്ല​ണ്ട് ആ​ക​ട്ടെ ആ​ശ്വാ​സ ജ​യ​ത്തി​നാ​യു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലും.
More in Latest News :