ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം പുതുവർഷ ദിനത്തിൽ ദേശീയ പതാക ഉയർത്തി. ഗൽവാനിൽ തങ്ങളുടെ അധീന പ്രദേശത്ത് ചൈന പതാക ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ചിത്രവും പുറത്തു വന്നത്.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് ഇന്ത്യൻ സൈന്യം ഗൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യം പതാക ഉയർത്തുന്ന ചിത്രം ട്വിറ്ററിൽ പങ്ക് വെച്ചത്. ചൈന പതാക ഉയർത്തിയ സ്ഥലം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തി ലംഘിച്ചായിരുന്നില്ലെന്ന് നേരത്തേ സൈന്യം വ്യക്തമാക്കിയിരുന്നു.
2020ൽ ചൈനീസ് സൈന്യവുമായി ഗൽവാനിൽ സംഘർഷമുണ്ടായതിന് ശേഷം ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനായി നടത്തി വരുന്ന സൈനിക തല ചർച്ചകളിൽ ഇനിയും സമവായം ആയിട്ടില്ല. തർക്കമുണ്ടായിരുന്ന പല സ്ഥലങ്ങളിൽ നിന്നും ഇരുവിഭാഗത്തെയും സേനകൾ പിൻമാറ്റം ആരംഭിച്ചിരുന്നു.