കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേർക്കു പരിക്കേറ്റു. ദേശീയപാത 66ൽ ശ്രീനാരായണപുരത്തിനു സമീപം അഞ്ചാംപരുത്തിയിൽ പുലർച്ചെയാണ് അപകടം.
ഗുരുവായൂർ ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു കാർ യാത്രികർ. കൊടുങ്ങല്ലൂരിൽനിന്നും കൊല്ലൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസുമാണ് കൂട്ടിയിടിച്ചത്. കൊടുങ്ങല്ലൂർ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.