കോലഞ്ചേരി: കഴിഞ്ഞ ദിവസം അന്തരിച്ച സുവിശേഷകനും പ്രഭാഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. എം.വൈ. യോഹന്നാന്റെ (85) സംസ്കാരം ഇന്നു നടക്കും. വൈകിട്ട് അഞ്ചിന് വലമ്പൂര്‍ സെന്റ് മേരീസ് വലിയ പള്ളിയിലാണ് സംസ്കാരം. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കടയിരുപ്പ് മേച്ചങ്കര പരേതനായ യോയാക്കി-മറിയാമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ആലീസ് യോഹന്നാന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയും കടയിരുപ്പ് നെച്ചുപ്പാടം കുടുംബാംഗവുമാണ്.
മക്കൾ: ഡോ. ഐസക് ജോണ്‍ (എംഡി റാഫാ ഡയഗ്നോസ്റ്റിക്സ്), ജോസഫ് ജോണ്‍ (മുന്‍ എംഡി കേഡര്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്), മേരി ബേബി മേലേത്ത്, തോമസ് ജോണ്‍ (മാനേജിംഗ് ഡയറക്ടര്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്സ്). മരുമക്കള്‍: ബീന ഐസക് ചിറയില്‍ പള്ളം കോട്ടയം, സംഗീത ജോസഫ് കുറ്റിപ്പുഴ മാറാടി, ഡോ. ബേബി മേലേത്ത്, മേലേത്ത് പഴന്തോട്ടം (ഡയറക്ടര്‍, എലിംസ് കോളജ് ഓഫ് മാനേജ്മെന്റ് തൃശൂര്‍), മീന തോമസ് ചാന്ത്യം പണ്ടപ്പിള്ളി.
വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതു വര്‍ഷത്തോളം അധ്യാപകനായി ജോലി നോക്കിയ ശേഷമാണ് 1964-ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ആരംഭിച്ചപ്പോള്‍ ഇവിടെ മലയാളം അധ്യാപകനായി എത്തുന്നത്. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ അവസാന രണ്ടു വര്‍ഷം പ്രിന്‍സിപ്പലുമായിരുന്നു.