+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുന്പാശേരിയിൽ 57 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന
നെടുന്പാശേരിയിൽ 57 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്.

ഇന്നു പുലർച്ചെ 3.30ന് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു ദു​ബാ​യി​ലേക്കു പോ​കാ​നെ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽനി​ന്നാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​പി​ടി​കൂ​ടി​യ​ത്.

കൊ​ച്ചി വ​ഴി ദു​ബാ​യി​ലേ​ക്കു പോ​കു​വാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ക​ർ​ണാ​ട​ക കേ​ന്ദ്ര​മാ​യി വി​ദേ​ശ ക​റ​ൻ​സി ഇ​ട​പാ​ട് ന​ട​ത്തു​ന്ന റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​റ​ൻ​സി ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.
More in Latest News :