+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസിന്‍റെ നയങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചു: കോടിയേരി

തിരുവനന്തപുരം: ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. കോണ്‍ഗ്രസിന്‍റെ നയങ്
കോൺഗ്രസിന്‍റെ നയങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചു: കോടിയേരി
തിരുവനന്തപുരം: ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

കോണ്‍ഗ്രസിന്‍റെ നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. കോണ്‍ഗ്രസിന്‍റെ വര്‍ഗീയ പ്രീണനനയം സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

സംസ്ഥാനതലത്തില്‍ മതനിരപേക്ഷ ബദലുകളാണ് വേണ്ടത്. സംഘപരിവാറിന്‍റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാക്കാത്തത് പാര്‍ട്ടിയുടെ തകര്‍ച്ചയിലേക്ക് നയിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് സാധിക്കില്ലെന്ന് സിപിഐ കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിനോയ് വിശ്വത്തിന്‍റെ അഭിപ്രായം പാര്‍ട്ടി നിലപാടാണെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോടിയേരിയും അഭിപ്രായം രേഖപ്പെടുത്തിയത്.
More in Latest News :