കൊച്ചി: ദന്തല്‍ - വെറ്ററിനറി കോഴ്സുകള്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കെഇഎഎമിനു കീഴിലുള്ള കോഴ്സുകള്‍ക്കാണ് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 20നു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം പാലിക്കാത്ത പരീക്ഷാ കമ്മീഷണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ തീരുമാനം. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി പരിഗണിക്കവെ സംവരണം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. 10 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടെന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.