കൊച്ചി: നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് യാത്രയായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി. രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ യാത്രയാക്കാൻ എത്തിയിരുന്നു.