+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ണ്ട​റേ​ഴ്സി​ൽ ഇ​ന്ത്യ​യ്ക്ക് അ​ടി​തെ​റ്റി, 202ന് ​പു​റ​ത്ത്

ജോ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ആദ്യ ഇന്നിംഗ്സിൽ ത​ക​ർ​ന്ന് ഇ​ന്ത്യ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 202ന് ​ഓ​ൾ​ഔ​ട്ടാ​യി. അ​ർ​ധ സെ​ഞ്ചു​
വാ​ണ്ട​റേ​ഴ്സി​ൽ ഇ​ന്ത്യ​യ്ക്ക് അ​ടി​തെ​റ്റി, 202ന് ​പു​റ​ത്ത്
ജോ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ആദ്യ ഇന്നിംഗ്സിൽ ത​ക​ർ​ന്ന് ഇ​ന്ത്യ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 202ന് ​ഓ​ൾ​ഔ​ട്ടാ​യി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ കെ.​എ​ൽ. രാ​ഹു​ലി​നും ആ​ർ. അ​ശ്വി​നും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ളിം​ഗി​ന് മു​ന്നി​ൽ അ​ൽ​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. 133 പ​ന്തു​ക​ൾ നേ​രി​ട്ട രാ​ഹു​ൽ 50 റ​ണ്‍​സെ​ടു​ത്തു. രാ​ഹു​ലാ​ണ് ടോ​പ് സ്കോ​റ​ർ. 50 പ​ന്തി​ൽ​നി​ന്ന് അ​ശ്വി​ൻ 46 റ​ണ്‍​സും നേ​ടി.

രാ​ഹു​ലി​നും അ​ശ്വി​നും പു​റ​മേ മ​യ​ങ്ക് അ​ഗ​ർ​വാ​ൾ-26, ഹ​നു​മ വി​ഹാ​രി-20, ഋ​ഷ​ഭ് പ​ന്ത്-17, ബും​റ-14 എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി മാ​ർ​ക്കോ ജാ​ൻ​സെ​ൻ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. റ​ബാ​ഡ​യും ഒ​ലി​വി​യ​റും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും നേ​ടി.
More in Latest News :