+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദ്യ ദി​നം വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​ത് 38,417 കു​ട്ടി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 15നും 18​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 38,417 കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ​ദി​നം കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ട്ടി​ക​ള്‍
ആ​ദ്യ ദി​നം വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​ത് 38,417 കു​ട്ടി​ക​ള്‍
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 15നും 18​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 38,417 കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യ​ദി​നം കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ട്ടി​ക​ള്‍​ക്ക് കോ​വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ന്ന​ത്. 9,338 ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 6,868 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കൊ​ല്ലം ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 5,018 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി തൃ​ശൂ​ര്‍ ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

551 കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ആ​ര്‍​ക്കും ത​ന്നെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം 9338, കൊ​ല്ലം 6868, പ​ത്ത​നം​തി​ട്ട 1386, ആ​ല​പ്പു​ഴ 3009, കോ​ട്ട​യം 1324, ഇ​ടു​ക്കി 2101, എ​റ​ണാ​കു​ളം 2258, തൃ​ശൂ​ര്‍ 5018, പാ​ല​ക്കാ​ട് 824, മ​ല​പ്പു​റം 519, കോ​ഴി​ക്കോ​ട് 1777, വ​യ​നാ​ട് 1644, ക​ണ്ണൂ​ര്‍ 1613, കാ​സ​ര്‍​ഗോ​ഡ് 738 എ​ന്നി​ങ്ങ​നേ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

ജ​നു​വ​രി 10 വ​രെ ന​ട​ക്കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല, ജ​ന​റ​ല്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ചൊ​വ്വ, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും കു​ട്ടി​ക​ളെ വാ​ക്‌​സി​ന്‍ എ​ടു​പ്പി​ക്കേ​ണ്ട​താ​ണ്. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ല്‍ വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​വ​രും ര​ണ്ടാം ഡോ​സെ​ടു​ക്കാ​ന്‍ സ​മ​യം ക​ഴി​ഞ്ഞ​വ​രും എ​ത്ര​യും വേ​ഗം വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.
More in Latest News :