+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ണ​റാ​യി പോ​ലീ​സി​ന് ഭ്രാ​ന്തു​പി​ടി​ച്ചി​രി​ക്കു​ന്നു, തെ​രു​വു​ഗു​ണ്ട​ക​ളു​ടെ സ്റ്റൈ​ൽ: കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ മ​വേ​ലി എ​ക്സ്പ്ര​സ്‌ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് ച​വി​ട്ടി താ​ഴെ​യി​ട്ട ന​ട​പ​ടി ക്രൂ​ര​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി. ടി​ക
പി​ണ​റാ​യി പോ​ലീ​സി​ന് ഭ്രാ​ന്തു​പി​ടി​ച്ചി​രി​ക്കു​ന്നു, തെ​രു​വു​ഗു​ണ്ട​ക​ളു​ടെ സ്റ്റൈ​ൽ: കെ. ​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ മ​വേ​ലി എ​ക്സ്പ്ര​സ്‌ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് ച​വി​ട്ടി താ​ഴെ​യി​ട്ട ന​ട​പ​ടി ക്രൂ​ര​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി.

ടി​ക്ക​റ്റി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ തെ​രു​വു​ഗു​ണ്ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യ​ല്ല പോ​ലീ​സ് കാ​ട്ടേ​ണ്ട​ത്. പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ലീ​സി​ന് ഭ്രാ​ന്തു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ല. ആ​രാ​ണ് ഈ ​അ​ധി​കാ​രം പോ​ലീ​സി​ന് ന​ൽ​കി​യ​ത്. പ്ര​തി​ക​രി​ക്കേ​ണ്ടി​ട​ത്ത് പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്തി​ന്‍റെ ഗു​രു​ത​ര വീ​ഴ്ച​ക​ളാ​ണ് അ​ക്ര​മ​പ​ര​ന്പ​ക​ൾ​ക്ക് കാ​ര​ണം. ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ന്ന അ​രും​കൊ​ല​ക​ളും ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​വും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
More in Latest News :