ന്യൂഡൽഹി: ആലപ്പുഴ രഞ്ജീത്ത് വധക്കേസിൽ ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതിനിടെ കമ്മീഷൻ അംഗം ആചാരി തള്ളോജു രഞ്ജീത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
അതേസമയം രഞ്ജീത്ത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം 12 ആയി. ഇതിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 19നാണ് രൺജീത്ത് കൊല്ലപ്പെടുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൃത്യത്തിൽ പങ്കെടുത്തത്.