+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടിയുടെ ആവശ്യം.

കൂടാതെ, കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവച്ചുവെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.

കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.
More in Latest News :