+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്തായിയുടെ മരണം; എഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐയുടെ കുറ്റപത്രം. ബോധപൂര്‍വമല്ലാത്ത നരഹത
മത്തായിയുടെ മരണം; എഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം
പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മത്തായി മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐയുടെ കുറ്റപത്രം. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇവര്‍ക്കെതിരെ കേസ്. ‌മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

2020 ജൂൺ 28 വൈകിട്ട് നാലിനാണ് സംഭവം. കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ ഏഴ് വനപാലകരെത്തിയാണ് പി.പി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വീട്ടുകാരെ തേടിയെത്തിയത് മത്തായിയുടെ മരണവാർത്തയാണ്.

സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. ഇവർ പിന്നീട് ജോലിയിൽ തിരികെ കയറി.

മത്തായി മരിച്ച ശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.
More in Latest News :