+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്ന് വിതരണം; രണ്ട് യുവതികള്‍ അറസ്റ്റില്‍

പനാജി: ഗോവയില്‍ മയക്കുമരുന്ന് വിതരണം നടത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഗോവ പോലീസും സിയോലിമില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും വിവിധ തരത്
മയക്കുമരുന്ന് വിതരണം; രണ്ട് യുവതികള്‍ അറസ്റ്റില്‍
പനാജി: ഗോവയില്‍ മയക്കുമരുന്ന് വിതരണം നടത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഗോവ പോലീസും സിയോലിമില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും കണ്ടെത്തി.

പുതുവത്സരാഘോഷത്തിന് ഉപയോഗിക്കാനുള്ള മയക്കുമരുന്നുകളാണ് തങ്ങളുടെ കൈവശമുണ്ടായിരുന്നതെന്ന് യുവതികള്‍ മൊഴി നല്‍കി. 1.30 കിലോ കഞ്ചാവ്, 49 കഞ്ചാവ് ഗുളികകള്‍, 25 ഗ്രാം ആംഫെറ്റാമിന്‍, 2.2 ഗ്രാം കൊക്കെയ്ന്‍, ഒരു ഗ്രാം എംഡിഎംഎ പൗഡര്‍ ഒരു വാഹനം എന്നിവ യുവതികളുടെ പക്കല്‍ നിന്നും കണ്ടെത്തി.

നൈജീരിയക്കാരിയായ വനിതയുടെ നിര്‍ദേശാനുസരണമാണ് താന്‍ മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് ഒരു യുവതി പോലീസിനോടു പറഞ്ഞു. ഇവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.
More in Latest News :