+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​വൂ.. ആ​ശ്വാ​സം! ഇ​റ​ക്ക​ത്തി​ല്‍ ക​മ്പി​യും സി​മ​ന്‍റും

കോ​ഴി​ക്കോ​ട്: നി​ര്‍മാ​ണ​ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി സി​മ​ന്‍റി​ന്‍റെ​യും വി​ല കു​റ​ഞ്ഞു. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കു​ത്ത​നെ ഉ​യ​ര്‍​ന്ന വി​ല​യാ​ണ് ഇ​പ്പോ​ള്‍ കു​റ​യു​ന്ന​ത്. 500 രൂ​പ​യാ​യി​രു​ന
ഹാ​വൂ.. ആ​ശ്വാ​സം! ഇ​റ​ക്ക​ത്തി​ല്‍ ക​മ്പി​യും സി​മ​ന്‍റും
കോ​ഴി​ക്കോ​ട്: നി​ര്‍മാ​ണ​ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി സി​മ​ന്‍റി​ന്‍റെ​യും വി​ല കു​റ​ഞ്ഞു. ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കു​ത്ത​നെ ഉ​യ​ര്‍​ന്ന വി​ല​യാ​ണ് ഇ​പ്പോ​ള്‍ കു​റ​യു​ന്ന​ത്. 500 രൂ​പ​യാ​യി​രു​ന്ന സി​മ​ന്‍റി​ന്‍റെ വി​ല ഇ​പ്പോ​ള്‍ 370 ലേ​ക്ക് താ​ഴ്ന്നു. ക​മ്പി വി​ല 80 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു.

ഇ​തി​പ്പോ​ള്‍ 63 രൂ​പ​യാ​യി. ക​മ്പ​നി​ക​ള്‍​ക്കി​ട​യി​ലെ കി​ട​മ​ത്സ​രം വി​ല കു​റ​യാ​ന്‍ ഒ​രു കാ​ര​ണ​മാ​ണ്. നി​ര്‍​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ സ​മ്മ​ര്‍​ദ്ദ​വും വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.​ എ​സി​സി സി​മ​ന്‍റി​ന്‍റെ വി​ല​യാ​ണ് 490ല്‍നി​ന്നു 370ലേ​ക്ക് താ​ഴ്ന്ന​ത്.

എ​ല്ലാ സി​മ​ന്‍റ് ക​മ്പ​നി​ക​ളും വി​ല ഏ​താ​ണ്ട് 100 മു​ത​ല്‍ 120 രൂ​പ വ​രെ കു​റ​ച്ചു. നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം പ​ല​യി​ട​ത്തും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വച്ച​ത് വ​ന്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിൽക്കുന്നതിനിടയിലാണ് നിർമാണ സാമഗ്രികൾക്കു വില കുതിച്ചുകയറിയത്.

വീടു പണിയും മറ്റും തുടങ്ങിയിരുന്നവർ വലിയ കഷ്ടത്തിലായി മാറിയിരുന്നു. കെട്ടിട നിർമാണം കാരാറെടുത്തു ചെയ്യുന്നവരും വെട്ടിലായി മാറിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത വില വർധനയിൽ സർക്കാർ ഇടപെടണമെന്ന് വിവിധ മേഖലകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.
More in Latest News :