തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ എസ്.രാജേന്ദ്രന് തീരുമാനമെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
അതേസമയം സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പ് നൽകാത്തതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.
അതേസമയം സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പ് നൽകാത്തതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചത്.