+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശ​നാ​തീ​ത​ന​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശ​ന​ത്തി​ന് അ​തീ​ത​ന​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഡി ​ലി​റ്റ് ന​ല്‍​ക​ണ​മെ​ന്ന് വി​സി​യു​ടെ ചെ​വി​യി​ല​ല്ല ഗ​വ​ര്‍​ണ​ര്‍ പ​റ​യേ​ണ്ട​ത്. സ​ര്‍​ക്കാ​
ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശ​നാ​തീ​ത​ന​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍
കൊ​ച്ചി: ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശ​ന​ത്തി​ന് അ​തീ​ത​ന​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഡി ​ലി​റ്റ് ന​ല്‍​ക​ണ​മെ​ന്ന് വി​സി​യു​ടെ ചെ​വി​യി​ല​ല്ല ഗ​വ​ര്‍​ണ​ര്‍ പ​റ​യേ​ണ്ട​ത്. സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് വ​ഴ​ങ്ങി നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ങ്ങ​നെ​യു​ള്ള ഗ​വ​ര്‍​ണ​റെ പ്ര​തി​പ​ക്ഷം വി​മ​ര്‍​ശി​ക്കും. ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശ​ന​ത്തി​ന് അ​തീ​ത​ന​ല്ല. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന് ഡി ​ലി​റ്റ് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​പ​ക്ഷം എ​തി​ര​ല്ല. എ​ന്നാ​ല്‍ വി​സി​യെ വ​ഴി​വി​ട്ട് വി​ളി​ച്ചു വ​രു​ത്തി ഡി ​ലി​റ്റ് ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

അ​തി​ന് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മാ​യി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍ ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ ഇ​രു​ന്ന് നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യ വ​ഴി തേ​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് എ​ന്ത് കൊ​ള്ള​രു​താ​യ്മ കാ​ണി​ച്ചാ​ലും മു​ഖ്യ​മ​ന്ത്രി അ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ട്ടു​ത്തി. പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മെ​ന്നാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. പോ​ലീ​സി​നെ​തി​രെ വ്യാ​പ​ക​മാ​യി ഗു​രു​ത​ര ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :