+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ഗാ​സ​സ് ഇ​ര​ക​ളോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി പാ​ന​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾക്ക് ഇ​ട​യാ​ക്കി​യ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘം. സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി
പെ​ഗാ​സ​സ് ഇ​ര​ക​ളോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി പാ​ന​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾക്ക് ഇ​ട​യാ​ക്കി​യ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ലി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സം​ഘം. സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ആ​ർ.​വി. ര​വീ​ന്ദ്ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മൂ​ന്നം​ഗ സ​മി​തി​യാ​ണ് വി​വ​ര​ങ്ങ​ൾ തേ​ടി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് സ​മി​തി​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച​ത്.

ജ​നു​വ​രി ഏ​ഴി​ന് മു​ൻ​പ് പെ​ഗാ​സ​സ് സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് ക​മ്മ​റ്റി​യു​ടെ ശി​പാ​ർ​ശ. പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ​യും ഫോ​ണു​ക​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പെ​ഗാ​സ​സ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പൗ​രന്മാ​രോ​ട് ഒ​രു ഇ​-മെ​യി​ൽ അ​യ​യ്ക്കാ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും ന​ൽ​കേ​ണ്ട​തു​ണ്ട്.

ഇ​ത്ത​രം സം​ശ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ക​മ്മ​റ്റി​ക്ക് തോ​ന്നു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. ക​ള​ക്ഷ​ൻ പോ​യി​ന്‍റ് ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും. ഉ​പ​ക​ര​ണം പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ഭി​ച്ച​തി​ന്‍റെ സ​മ്മ​ത​പ​ത്രം സ​മി​തി ന​ൽ​കും.
More in Latest News :