മണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു അപകടം.
ചേർത്തല താലൂക്ക് ആശുപത്രിയിൽനിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ മറ്റൊരു ആംബുലൻസിൽ രോഗിയെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.