+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​സ്ഥാ​ന് അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് അ​ഞ്ച് ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി ഇ​ന്ത്യ. ഭാ​ര​ത് ബ​യോ​ടെ​ക് നി​ർ​മി​ച്ച കോ​വാ​ക്സി​നാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. അ​ഞ്ചു ല​ക്ഷം ഡോ​സു​ക​ൾ ഉ​ൾ​പ്പെ​ട്ട ആ​ദ്യ
അ​ഫ്ഗാ​നി​സ്ഥാ​ന് അ​ഞ്ച് ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി ഇ​ന്ത്യ
ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് അ​ഞ്ച് ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി ഇ​ന്ത്യ. ഭാ​ര​ത് ബ​യോ​ടെ​ക് നി​ർ​മി​ച്ച കോ​വാ​ക്സി​നാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. അ​ഞ്ചു ല​ക്ഷം ഡോ​സു​ക​ൾ ഉ​ൾ​പ്പെ​ട്ട ആ​ദ്യ ഷി​പ്പ്മെ​ന്‍റ് ഇ​ന്ന് അ​ഫ്ഗാ​നി​ലെ​ത്തി.

മ​റ്റൊ​രു അ​ഞ്ചു ല​ക്ഷം ഡോ​സു​ക​ൾ ജ​നു​വ​രി ര​ണ്ടാം വാ​രം അ​യ​ക്കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണം കൈ​യ​ട​ക്കി​യ ശേ​ഷം ഇ​ത് ആ​ദ്യ​മാ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ വാ​ക്സി​ൻ ക​യ​റ്റി അ​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ൻ ന​ൽ​കു​ന്ന വാ​ക്സി​ൻ മൈ​ത്രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ്യാ​ൻ​മാ​ർ, ഭൂ​ട്ടാ​ൻ, മൗ​റീ​ഷ്യ​സ്, ശ്രീ​ല​ങ്ക, മാ​ൽ​ദീ​വ്സ്, ബ്ര​സീ​ൽ, മൊ​റോ​ക്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, കോം​ഗോ, നൈ​ജീ​രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വാ​ക്സി​ൻ മൈ​ത്രി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ വാ​ക്സി​ൻ ന​ൽ​കും.
More in Latest News :