ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടി നൽകാമെന്ന് എം.ടി. രമേശ്. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ പോലീസ് വൈകുന്ന സാഹചര്യത്തിലാണ് വെല്ലുവിളിയുമായി അദ്ദേഹം രംഗത്തെത്തിയത്.
പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാം. പക്ഷേ ശരീരത്തിൽ കേടുപാടുകളുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു. പോലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ ഇവരെ പെരുമ്പാവൂരിൽ നിന്നുമാണ് പിടികൂടിയത്. കൃത്യത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറയുന്നു.