+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ കപ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ശ്രീ​ല​ങ്ക​യെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ യു​വ​നി​ര ക​പ്പ​ടി​ച്ച​ത്. 102 റ​ണ്‍​സ് വി​
ഏ​ഷ്യ കപ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ
ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ശ്രീ​ല​ങ്ക​യെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ൻ യു​വ​നി​ര ക​പ്പ​ടി​ച്ച​ത്.

102 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ 21.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 104 റ​ണ്‍​സെ​ടു​ത്തു. അം​ഗൃ​ഷ് ര​ഘു​വ​ൻ​ഷി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ ക​പ്പ​ടി​ച്ച​ത്. 67 പ​ന്തി​ൽ 56 റ​ണ്‍​സെ​ടു​ത്ത് അം​ഗൃ​ഷ് പു​റ​ത്താ​കാ​തെ നി​ന്നു. അം​ഗൃ​ഷി​ന് ഷെ​യ്ഖ് റ​ഷീ​ദ് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​ന്ത്യ​ൻ ജ​യം അ​നാ​യാ​സ​മാ​യി. 49 പ​ന്തി​ൽ 31 റ​ണ്‍​സാ​ണ് റ​ഷീ​ദ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. അ​ഞ്ച് റ​ണ്‍​സെ​ടു​ത്ത ഹ​ർ​നൂ​ർ സിം​ഗി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​യെ 106 റ​ണ്‍​സി​ന് ഇ​ന്ത്യ എ​റി​ഞ്ഞി​ട്ടു. 26 പ​ന്തി​ൽ 19 റ​ണ്‍​സ് നേ​ടി​യ യാ​സി​രു റോ​ഡ്രി​ഗോ​യാ​ണ് ശ്രീ​ല​ങ്ക​യു​ടെ ടോ​പ്പ് സ്കോ​റ​ർ. യാ​സി​രു​വി​ന് പു​റ​മേ സ​ദി​ഷ രാ​ജ​പ​ക്സെ (14), ര​വീ​ണ്‍ ഡി ​സി​ൽ​വ (15), മ​തീ​ശ പ​തി​ര​ണ ((14) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ശ്രീ​ല​ങ്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചു​ള്ളു.

ഇ​ന്ത്യ​യ്ക്കാ​യി വി​ക്കി ഒ​സ്റ്റ്വാ​ൾ മൂ​ന്ന് വി​ക്ക​റ്റും കൗ​ശ​ൽ താം​ബെ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ഡി​എ​ൽ​എ​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യു​ടെ വി​ജ​യ​ല​ക്ഷ്യം 102 റ​ണ്‍​സാ​യി ചു​രു​ക്കി​യി​രു​ന്നു.
More in Latest News :