സന്നിധാനം: ശബരിമലയിൽ തിരക്ക് കണക്കിലെടുത്ത് ദർശനം സമയം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇന്ന് മുതൽ രാത്രി 11-നായിരിക്കും ഹരിവരാസനം പാടി നട അടയ്ക്കുന്നത്. സാധാരണയായി രാത്രി 10ന് നട അടച്ചിരുന്നു.
വ്യാഴാഴ്ചയാണ് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ഇന്ന് മുതലാണ് സന്നിധാനത്തേക്ക് ഭക്തർ പ്രവേശിച്ചു തുടങ്ങിയത്. ജനുവരി 11-നാണ് ഇത്തവണ എരുമേലി പേട്ട തുള്ളൽ. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടും. ജനുവരി 20ന് പുലർച്ചെ 6.30ന് നട അടയ്ക്കും.