+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു; വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും

കോ​ൽ​ക്ക​ത്ത: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു. അ​ദ്ദേ​ഹം ര​ണ്ടാ​ഴ്ച വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഡോ
ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു; വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും
കോ​ൽ​ക്ക​ത്ത: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി ആ​ശു​പ​ത്രി വി​ട്ടു. അ​ദ്ദേ​ഹം ര​ണ്ടാ​ഴ്ച വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഗാം​ഗു​ലി​ക്ക് പി​ടി​പെ​ട്ട​ത് ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മ​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

49 വ​യ​സു​കാ​ര​നാ​യ ഗാം​ഗു​ലി​യെ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കോ​വി​ഡ് പി​ടി​പെ​ട്ട​തോ​ടെ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ച​ത്.

ഈ ​വ​ർ​ഷം ആ​ദ്യം ഗാം​ഗു​ലി​യു​ടെ ജേ​ഷ്ഠ സ​ഹോ​ദ​ര​ൻ സ്നേ​ഹാ​ശി​ഷ് ഗാം​ഗു​ലി​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു.
More in Latest News :