ഉദയ്പുർ: രാജ്യത്ത് വീണ്ടും ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരിൽ 73 വയസുകാരനാണ് ഒമിക്രോൺ ബാധിച്ച് മരിച്ചത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഡിസംബർ 21ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
ന്യൂമോണിയ ബാധിച്ചാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചിരുന്നു. നൈജീരിയയിലേക്കു യാത്ര ചെയ്തിട്ടുള്ള അന്പത്തിരണ്ടുകാരനാണു ചൊവ്വാഴ്ച മരിച്ചത്.
ഹൃദയാഘാത്തെത്തുടർന്ന് മരിച്ച ഇയാൾക്ക് വ്യാഴാഴ്ച ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, മരണം കോവിഡ് ഇതരകാരണംകൊണ്ടാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.