കൊച്ചി: സിൽവർലൈൻ വരേണ്യവർഗത്തിനായുള്ള പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണക്കാർക്ക് ഗുണമില്ലാത്തതാണ് പദ്ധതി. ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോഴേ പദ്ധതി ജനവിരുദ്ധമെന്ന് വ്യക്തമായിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതി കേരളത്തെ കടക്കെണിയിലാക്കും. പദ്ധതി നടപ്പായാൽ വരും തലമുറകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാറിന്റെ നയം പിണറായിയും തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.